ഏറെ കാലത്തിനു ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കളങ്കാവൽ.' ആരാധകർ ആവേശത്തോ...
ഏറെ കാലത്തിനു ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കളങ്കാവൽ.' ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ, മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലെ ഒരു പോസ്റ്ററാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്. കൈയ്യിൽ സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം ഫേസ്ബുക്ക് കവർ പിക്ചറായാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ആരാധകരടക്കം നിരവധി ആളുകളാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്.
അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാകും എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.
Key Words : Kalankaval, Mammotty Movie, Vinayakan


COMMENTS