ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ ആസിഫ് അലി നായകനായ മലയാള ചിത്രം 'സര്‍ക്കീട്ടും'. മത്സര വിഭാഗത്തില...
ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ ആസിഫ് അലി നായകനായ മലയാള ചിത്രം 'സര്‍ക്കീട്ടും'.
മത്സര വിഭാഗത്തിലെ 15 സിനിമകളില്‍ 'സര്‍ക്കീട്ട്' ഉള്‍പ്പെടെ 3 ഇന്ത്യന്‍ സിനിമകളാണുള്ളത്. തമിഴ് സിനിമ 'അമരന്‍', മറാഠി സിനിമ 'ഗൊന്തല്‍' എന്നിവയും മത്സര വിഭാഗത്തിലുണ്ട്. കെ.വി. താമര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സര്‍ക്കീട്ടി'ല്‍ ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, ഓര്‍ഹാന്‍ ഹൈദര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇന്ത്യന്‍ നവാഗത സംവിധായകരുടെ സിനിമകള്‍ക്കുള്ള പുരസ്‌കാരത്തിനു മത്സരിക്കുന്ന ഏക മലയാള ചിത്രം 'അജയന്റെ രണ്ടാം മോഷണമാ'ണ്.
ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയില്‍ ടൊവീനോയാണ് മുഖ്യ വേഷത്തില്‍. ഇന്ത്യന്‍ പനോരമയില്‍ ഇക്കുറി 3 മലയാളം സിനിമകള്‍ ഇടം പിടിച്ചു. 'സര്‍ക്കീട്ട്', 'എആര്‍എം' എന്നീ സിനിമകളും മുഖ്യധാരാ സിനിമാ വിഭാഗത്തില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' സിനിമയും ഉള്‍പ്പെട്ടിട്ടുണ്ട്. 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി 81 രാജ്യങ്ങളില്‍നിന്നുള്ള 240 സിനിമകളാണു പ്രദര്‍ശിപ്പിക്കുന്നത്.
Key Words: Malayalam Movie Sarkeet, Asif Ali ,International Film Festival in Goa


COMMENTS