കോട്ടയം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ തിരുവല്ല കവിത കൊലപാതക കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചു. കോട്ടയം അഡിഷണൽ ജില്ലാ കോടതി - 1 വ്യാഴ...
കോട്ടയം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ തിരുവല്ല കവിത കൊലപാതക കേസിൽ
പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചു. കോട്ടയം അഡിഷണൽ ജില്ലാ കോടതി - 1 വ്യാഴാഴ്ച ശിക്ഷ വിധിക്കും.
19കാരിയായ കവിതയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അജിൻ റെജി മാത്യു പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട അയിരൂർ സ്വദേശിനിയായ കവിത 2019 മാർച്ച് 12-നാണ് കൊല്ലപ്പെട്ടത്.
സഹപാഠിയായിരുന്ന കവിത പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്.
സംസാരിക്കാനെന്ന വ്യാജേന കവിതയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നാട്ടുകാർ ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ കവിത അടുത്ത ദിവസംതന്നെ മരിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് യുവതിയുടെ മാതാപിതാക്കൾ പ്രതികരിച്ചത്.


COMMENTS