Karnataka orders free emergency care for animal bite victims
ബംഗളൂരു: മൃഗങ്ങളുടെ കടിയേറ്റാല്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന നിയമ ഭേദഗതിയുമായി കര്‍ണാടക. നായ, പാമ്പ്, മറ്റ് മൃഗങ്ങള്‍ എന്നിവയുടെ കടിയേറ്റാല്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന നിയമ ഭേഗതിയാണ് കര്‍ണാടക ആരോഗ്യവകുപ്പ് കൊണ്ടുവന്നിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ ഇത്തരം രോഗികള്‍ക്ക് മുന്‍കൂര്‍ പണം അടയ്ക്കാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടര്‍ ചികിത്സയും ഉറപ്പാക്കണം. നായ, പാമ്പ് എന്നിവയുടെ കടിയേറ്റ് അടിയന്തര ചികിത്സ ലഭിക്കാതെയുള്ള മരണ നിരക്ക് കൂടിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ചികിത്സാ തുക സുവര്‍ണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ തിരിച്ചു നല്‍കും.
Keywords: Karnataka, free emergency care, Animal, Bite, Victims


COMMENTS