ബംഗളൂരു : തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായ വ്യത്യാസമോ ഭിന്നതയോ ഇല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ. ശി...
ബംഗളൂരു : തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായ വ്യത്യാസമോ ഭിന്നതയോ ഇല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ. ശിവകുമാറും. സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
സിദ്ധരാമയ്യയുടെ വസതിയില്‍ ഇരുവരും പ്രഭാത ഭക്ഷണത്തിന് ഒരുമിച്ചതിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദീകരണം. കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം പരിഹരിച്ചതായും ഡി കെ ശിവകുമാർ പറഞ്ഞു.
വരാനിരിക്കുന്ന കോർപ്പറേഷൻ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Karnataka Chief Minister Siddaramaiah, PCC President DK Shivakumar


COMMENTS