കോഴിക്കോട് : കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി...
കോഴിക്കോട് : കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗമായിരുന്നു. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി.
2010, 2020 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലെത്തി. 8472 വോട്ടുകൾക്കാണ് അവർ കോൺഗ്രസ് സ്ഥാനാർഥി എൻ. സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്.
അത്തോളി ചോയികുളം സ്വദേശിയാണ്.
ഭർത്താവ് : കാനത്തിൽ അബ്ദുറഹ്‌മാൻ. മക്കൾ: അയ്റീജ് റഹ്‌മാൻ, അനൂജ. മാതാപിതാക്കൾ: ടി. കെ. അലി, ടി. കെ. മറിയം.
Summary: Koyilandy MLA Kanathil Jameela (59) passed away. She was undergoing treatment for cancer. She died while receiving treatment at a private hospital.


COMMENTS