ന്യൂഡൽഹി: പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ. ഈമാസം 26 ന് (ബുധനാഴ്ച) രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്...
ന്യൂഡൽഹി: പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ. ഈമാസം 26 ന് (ബുധനാഴ്ച) രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.
ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ചങ്ങാത്ത മുതലാളിത്തത്തിൻ്റെ താല്പര്യം ആണ് കേന്ദ്രം പരിഗണിച്ചത് എന്നും പ്രസ്താവനയിൽ വിമർശനമുണ്ട്. സംയുക്ത തൊഴിലാളി യൂണിയനിൽ ഐഎൻറ്റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിൽ അണിചേരും.
Key Words :Labor Codes, Protest

COMMENTS