Jaish - e - Mohammed planning Delhi like blast in Jammu Kasmir
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പുല്‍വാമയിലും ചെങ്കോട്ടയിലും നടന്നതിനു സമാനമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തെക്കന്‍ കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി. ചെക്ക് പോയിന്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
നേരത്തെ ന്യൂഡല്‍ഹി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജയ്‌ഷെ ഭീകരര്‍ ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
Keywords: Jammu Kasmir, Jaish - e - Mohammed, Attack, New Delhi, Blast


COMMENTS