ന്യൂഡൽഹി : മെക്‌സിക്കോയിലെ ഇസ്രയേലിന്റെ അംബാസഡര്‍ ഈനത്ത് ക്രാന്‍സ് നെയ്ഗറിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍...
ന്യൂഡൽഹി : മെക്‌സിക്കോയിലെ ഇസ്രയേലിന്റെ അംബാസഡര്‍ ഈനത്ത് ക്രാന്‍സ് നെയ്ഗറിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ ഗൂഢാലോചന യുഎസ്, ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മെക്‌സിക്കോ അധികൃതര്‍ തകര്‍ത്തുവെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂണഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആയിരുന്നു ഇതിന് പിന്നിലെന്നും യുഎസ്, ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി.
2024 അവസാനത്തോടെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ ഉന്നതരായ ഖുദ്സ് ഫോഴ്സ് ഗുഢാലോചനക്ക് തുടക്കമിട്ടതെന്നും ഈ വര്‍ഷം അത് തടഞ്ഞെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാറ്റിനമേരിക്കയില്‍ ഉടനീളമുള്ള ഇറാനിയന്‍ ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി വെനിസ്വേലയിലെ ഇറാനിയന്‍ എംബസിയില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച ഐആര്‍ജിസിയുടെ യൂണിറ്റ് 11000-ല്‍ നിന്നുള്ള ഒരു പ്രവര്‍ത്തകനാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Key Words: Iran, Assassination Attempt, Israel's Ambassador, Mexico


COMMENTS