ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന 'ഡിജിറ്റല്‍ ഐഡി' എന്ന പുതിയ സവിശേഷ...
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന 'ഡിജിറ്റല്‍ ഐഡി' എന്ന പുതിയ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പിള്‍ വാലറ്റില്‍ ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാനും അത് ഐഫോണോ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് എളുപ്പത്തില്‍ അവതരിപ്പിക്കാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
നിലവില്‍ യുഎസ് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാന്‍ സാധിക്കുക. ഭാവിയില്‍ ഈ സവിശേഷത വ്യാപകമായി കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. യുഎസിലെ 250-ല്‍ അധികം വിമാനത്താവളങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചെക്ക്‌പോസ്റ്റുകളില്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഈ ഡിജിറ്റല്‍ ഐഡി ഉപയോഗിക്കാന്‍ കഴിയും.
ഒരു ഐഡന്റിറ്റി റീഡറിന് അടുത്ത് ഐഫോണ്‍ പിടിക്കുകയും, ആവശ്യപ്പെടുന്ന വിവരങ്ങള്‍ പരിശോധിച്ച് ഫെയ്‌സ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ഉപയോഗിച്ച് അംഗീകാരം നല്‍കുകയും ചെയ്താല്‍ മതി. ഇത് മോഷണം, ഡ്യുപ്ലിക്കേഷന്‍ തുടങ്ങിയവയില്‍ നിന്ന് രേഖകള്‍ക്ക് സംരക്ഷണം നല്‍കുന്നു.
Key Words: I Phone Digital ID


COMMENTS