ദുബായ്: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം. എയര്‍ ഷോയില്‍ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ...
ദുബായ്: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം. എയര്‍ ഷോയില്‍ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. 8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോള്‍ ഓവര്‍ ചെയ്തു (കരണം മറിഞ്ഞു). മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റായി ഒരാള്‍ മാത്രമുള്ള സിംഗിള്‍ എന്‍ജിന്‍, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്.
നിലംപതിച്ചതിനു പിന്നാലെ വലിയ അഗ്നിഗോളമായി വിമാനം മാറുകയായിരുന്നു. പൈലറ്റിന്റെ മരണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിങ് കമാന്‍ഡര്‍ തേജേശ്വര്‍ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. അപകട സമയത്ത് വിങ് കമാന്‍ഡര്‍ തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് ഔദ്യോഗിക വിവരം പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
Key Words : India's 'Tejas' Plane, Plane Crash


COMMENTS