ന്യൂഡൽഹി : 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിച്ചതെന്ന് യ...
ന്യൂഡൽഹി : 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടല്‍ വാദം തുടര്‍ച്ചയായി തള്ളുകയാണ് ഇന്ത്യ.
അതേസമയം, മെയ് മാസത്തില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കി യുഎസ് കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ത്യയുടെ 6 ഫൈറ്റര്‍ ജെറ്റ് തകര്‍ത്തെന്ന പാക് അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഈ നാല് ദിവസത്തെ സംഘര്‍ഷങ്ങളെ ചൈന ശരിക്കും ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Key Words : India-Pakistan Conflict, Tariff Threat, Donald Trump


COMMENTS