ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ നിർണായക വിവരങ്ങൾ പങ്കുവച്ച...
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ നിർണായക വിവരങ്ങൾ പങ്കുവച്ച് അദ്ദേഹത്തിന്റെ സഹായിയും മുൻമന്ത്രിയുമായ ഫവാദ് ചൗധരി . അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിലെ തർക്കങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് പിന്നിൽ. ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ചൗധരി പറഞ്ഞു.
പാക് സർക്കാർ ഇമ്രാൻ ഖാൻ്റെ ചിത്രങ്ങൾ പുറത്തുവിടാത്തത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടാണ്. "ഇമ്രാൻ ഖാൻ പാകിസ്താനിൽ വളരെ വലിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശബ്ദം പോലും ഇപ്പോഴത്തെ ഭരണകൂടത്തിന് ഭയമുണ്ടാക്കുന്നു. അതുകൊണ്ടാണ് ചിത്രങ്ങളോ ശബ്ദമോ പുറത്തുവിടാൻ അവർ അനുവദിക്കാത്തത്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ അദ്ദേഹത്തിന് ലഭിക്കും"എന്ന് ചൗധരി പറഞ്ഞു.
Key Words : Imran Khan, Former Pakistani Minister Fawad Chaudhry


COMMENTS