തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹർജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വോട്ടര്‍ പട്ടികയില്‍ നിന്നും...
തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹർജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്‌തെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഹർജയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പേര് ഒഴിവാക്കിയത് അനീതിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. വീണ്ടും വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താന്‍ വേണ്ട നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ഉടന്‍ ഉള്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുട്ടട വാര്‍ഡ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് കോടതിയെ സമീപിച്ചത്.
പട്ടികയില്‍ നിന്ന് നീക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും വൈഷ്ണ അപ്പീല്‍ നല്‍കിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് വെട്ടിയെന്നാണ് അവര്‍ ആരോപിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണ്. ഹിയറിങ് സമയത്ത് താന്‍ ആവശ്യമായ എല്ലാ രേഖകളും അധികൃതര്‍ക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.
ഒരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായാണ് പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും വൈഷ്ണ ഹർജിയില്‍ പറയുന്നു. കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം. പട്ടികയിലെ വൈഷ്ണയുടെ പിസി നമ്പര്‍ തെറ്റാണെന്ന സി.പി.എം പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ പേര് കമ്മീഷന്‍ നീക്കം ചെയ്തത്. എന്നാല്‍ നമ്പര്‍ തെറ്റിയത് തന്റെ പിഴവല്ലെന്നും പട്ടികയില്‍ തെറ്റായി വന്നതെന്നാണെന്നുമാണ് വൈഷ്ണ പറയുന്നു.
Key Words : High Court, Vaishna, Congres Candidate, Election, Voter's List


COMMENTS