കോഴിക്കോട് : സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിര...
കോഴിക്കോട് : സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി.
വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്‌തുവെന്ന് കാട്ടി നൽകിയ ഹർജിയാണ് ജസ്‌റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു.
സെലിബ്രിറ്റികൾക്കും സാധാരണ പൗരന്മാർക്കും ഒരേ നിയമമാണ് ബാധകം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വിനുവിനെ സഹായിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
Key Words : High Court, VM Vinu, Congress, Local Body Election


COMMENTS