High court order about Munambam land tax
കൊച്ചി: മുനമ്പം നിവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസവുമായി ഹൈക്കോടതി. മുനമ്പത്തു താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കേസിന്റെ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലികമായി ഭൂനികുതി സ്വീകരിക്കാനാണ് അനുമതി.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതി നടപടി. നേരത്തെ മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതേസമയം ഈ ഉത്തരവിനെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്.
Keywords: High court, Order, Munambam land tax


COMMENTS