പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' ചിത്രത്തിലെ ആനിമേറ്റഡ് വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയ...
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' ചിത്രത്തിലെ ആനിമേറ്റഡ് വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് 'ദി ഡേ ഓഫ് റാത്ത്' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
കളക്ഷനിലും വമ്പന്‍ കുതിപ്പ് നടത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്നും 50 കോടി രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നേടിയത്. ഇപ്പോഴിതാ 'ദി ഡേ ഓഫ് റാത്ത്' സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വമ്പന്‍ സാങ്കേതിക നിലവാരത്തില്‍ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറെ.
Key Words: Dies Irae


COMMENTS