Heavy rain alert in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണുള്ളത്. കന്യാകുമാരി കടലിനു സമീപത്തായി രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 28 വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
Keywords: Heavy, Rain Kerala, Yellow alert


COMMENTS