Heavy rain alert in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
ചില ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഈ മാസം ഇരുപത്തിരണ്ടോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍ക്കടലിന് മുകളില്‍ പുതിയ ന്യൂന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
Keywords: Kerala, Heavy Rain, Alert, Five days


COMMENTS