പട്‌ന: വാശിയേറിയ പ്രചാരണങ്ങള്‍ക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ...
പട്‌ന: വാശിയേറിയ പ്രചാരണങ്ങള്‍ക്ക് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം വൈകീട്ട് 6 മണിവരെ 60.13 ശതമാനം പോളിങ് രേഖപ്പെടുത്തി.
ആദ്യ ഘട്ടത്തില്‍ 1,314 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുന്നത് 3.75 കോടി വോട്ടര്‍മാരാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് പോരാട്ടം.
ആകെയുള്ള 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് , സഹോദരന്‍ തേജ് പ്രതാപ് യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, അനന്ത് സിങ് എന്നിവര്‍ ഇന്ന് മത്സരരംഗത്തുണ്ട്. സര്‍ക്കാരിലെ 16 മന്ത്രിമാരുടെ രാഷ്ട്രീയ ഭാവിയും ഈ ഘട്ടത്തില്‍ തീരുമാനിക്കും. 3.75 കോടി വോട്ടര്‍മാര്‍ക്കായി 45,341 പോളിങ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്, അതില്‍ 10.72 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണ്. എസ്‌ഐആര്‍ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
.jpg)

COMMENTS