Heart-wrenching scenes are unfolding at the Lok Nayak Jaiprakash Hospital, where the victims injured in the massive explosion near the Red Fort
അഭിനന്ദ്
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ഉഗ്ര സ്‌ഫോടനത്തിലെ പരിക്കേറ്റഴരെ എത്തിച്ച ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ കരളലിയിക്കുന്ന കാഴ്ചകളാണ്. 30-ല്‍ അധികം പരിക്കേറ്റവരെയാണ് ഈ ആശുപത്രിയില്‍ എത്തിച്ചതെന്നും, ഇതില്‍ 10 പേര്‍ മരണപ്പെട്ടതായും 20-ല്‍ അധികം പേര്‍ ചികിത്സയിലാണെന്നും ആശുപത്രിയിലെ ഡോക്ടര്‍ മനീഷ് ഝാ പറഞ്ഞു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ശരീരം പൂര്‍ണ്ണമായി പൊള്ളലേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
പരിക്കേറ്റ നിരവധി പേരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചീളുകളും കോണ്‍ക്രീറ്റ് കഷണങ്ങളും തുളച്ചുകയറിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും വയറിലും കാലുകളിലുമാണ് ചീളുകള്‍ (പെല്ലറ്റുകള്‍) തറച്ചിട്ടുള്ളത്.
ചിലരുടെ കുടല്‍ പുറത്തുവന്ന നിലയിലായിരുന്നു. ഇവര്‍ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടന്നു വരികയാണ്.
ശരീരത്തില്‍ തുളച്ചുകയറിയ ചീളുകള്‍ നീക്കം ചെയ്ത് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നുണ്ട്. സ്‌ഫോടനത്തില്‍ ഏത് രാസവസ്തുവാണ് ഉപയോഗിച്ചതെന്നും സ്‌ഫോടനത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്നും കണ്ടെത്താന്‍ ഇത് സഹായിക്കും.
Summary: Heart-wrenching scenes are unfolding at the Lok Nayak Jaiprakash Hospital, where the victims injured in the massive explosion near the Red Fort were taken. Dr. Manish Jha of the hospital stated that more than 30 injured people were brought to the hospital, of whom 10 have died and over 20 are undergoing treatment.
The doctor reported that the condition of many of the injured is critical, and their bodies have sustained complete burns.
Shrapnel and pieces of concrete have pierced into various parts of the bodies of many of the injured. For most of the injured, the shrapnel (pellets) is lodged in their abdomen and legs.
Some people's intestines were protruding. Emergency surgeries are currently being performed on them.


COMMENTS