തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്. ഫോര്‍ട്ട് പൊല...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്. ഫോര്‍ട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ് 6 ജീവനക്കാരെ നുണപരിശോധന നടത്താന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവനക്കാരെ നുണ പരിശോധന നടത്തുന്നതിനു മുന്‍പ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് ഏഴിനും 10നും ഇടയിലാണ് സ്വര്‍ണം കാണാതായത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതില്‍ സ്വര്‍ണം പൂശാന്‍ സ്‌ട്രോങ് റൂമില്‍ നിന്ന് എടുത്ത സ്വര്‍ണത്തില്‍ നിന്നാണ് 13 പവന്‍ കാണാതായത്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ദണ്ഡുകളില്‍ ഒന്നാണു കാണാതെപോയത്.
Key Words: Gold theft, Padmanabhaswamy Temple, Court


COMMENTS