കോഴിക്കോട് : ശബരിമല സ്വർണക്കവർച്ചയിൽ തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസി...
കോഴിക്കോട് : ശബരിമല സ്വർണക്കവർച്ചയിൽ തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തയാറാവണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറിന്റെ അറസ്റ്റോടെ സർക്കാരും സിപിഎം നേതൃത്വവും ഗൂഢാലോചന നടത്തിയാണ് ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയതെന്നു തെളിഞ്ഞതായി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
‘‘മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനായ അനുയായിയാണ് എ.പത്മകുമാർ. പല പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയത്. ഇതിൽ രാഷ്ട്രീയ ബന്ധമില്ല, സർക്കാരിന്റെയും സിപിഎമ്മിന്റെയും കൈകൾ ശുദ്ധമാണ് എന്ന് പറയുന്നതിൽ ന്യായമില്ല.- സുരേന്ദ്രൻ പറഞ്ഞു.
Key Words : Former Devaswom Minister Kadakampally Surendran, Devaswom Board, P.S. Prashanth


COMMENTS