തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്ത്. ശബരിമലയിലെ സ്വര്‍ണകൊള്ള ദ...
തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്ത്. ശബരിമലയിലെ സ്വര്‍ണകൊള്ള ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും 2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ കോടതിയെ അറിയിക്കാതിരുന്നതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു. മനസ്സാക്ഷിക്ക് മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല സ്വര്‍ണക്കൊളള പോലെയുള്ള സംഭവ വികാസങ്ങള്‍ ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാര്‍. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Key Words : Former Devaswom Board President P.S. Prashanth , Sabarimala


COMMENTS