കൊച്ചി: ഡിസംബര്‍ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ശ്രീനാഥ് ഭാസി ചിത്രം 'പൊങ്കാല' നവംബര്‍ 30 ഞായറാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. മലയ...
കൊച്ചി: ഡിസംബര്‍ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ശ്രീനാഥ് ഭാസി ചിത്രം 'പൊങ്കാല' നവംബര്‍ 30 ഞായറാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമ ഞായറാഴ്ച റിലീസിന് എത്തുന്നത്. എ.ബി. ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബല്‍ പിക്ച്ചേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ദീപു ബോസ്, അനില്‍ പിള്ള, എന്നിവരാണ് നിര്‍മിക്കുന്നത്. കോ - പ്രൊഡ്യൂസര്‍ റോണാ തോമസ്.
ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട കഥയാണ് 'പൊങ്കാല' പറയുന്നത്. രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിന്റെ കഥ ആക്ഷന്‍ കോമഡി ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു.
വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയതാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി തികഞ്ഞ ആക്ഷന്‍ ഹീറോ ആയി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് 'പൊങ്കാല'. എട്ട് മികച്ച ആക്ഷന്‍ സീക്വന്‍സുകളാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
Key Words : Malayalam Film, Sunday Release, Sreenath Bhasi, Pongala Movie


COMMENTS