തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ്. സി പി എം 70 സീറ്റില്‍ മല്‍സരിക്കും. സി പി ഐ 17 ...
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ്. സി പി എം 70 സീറ്റില്‍ മല്‍സരിക്കും. സി പി ഐ 17 സീറ്റില്‍ മല്‍സരിക്കും. 14 സീറ്റ് മറ്റ് ഘടകക്ഷികള്‍ക്ക്. എട്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. മേയര്‍ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം സി പി എം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.
കെ എസ് ശബരിനാഥനെതിരെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുനില്‍ കുമാര്‍ മല്‍സരിക്കും. മൂന്ന് സി പി എം ഏരിയ സെക്രട്ടറിമാര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. എസ് പി ദീപക് പേട്ടയില്‍ മല്‍സരിക്കും. കുന്നുകുഴിയിൽ ഐ പി ബിനുവും വഴുതക്കാട് രാഖി രവിയും സ്ഥാനാര്‍ത്ഥിയാകും
സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണന്‍ ജഗതിയില്‍ മല്‍സരിക്കും. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡണ് പൂജപ്പുര രാധാകൃഷ്ണൻ. മുന്‍ ഡി ജി പി ശ്രീലേഖയ്ക്കെതിരെ ഐ ടി ഉദ്യോഗസ്ഥ അമൃത. കെ രാജുവിന്‍റെ മകള്‍ തൃപ്തി രാജു പട്ടത്ത് മല്‍സരിക്കും. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയര്‍ പി കെ രാജുവും മല്‍സരിക്കുന്നില്ല. കോണ്‍ഗ്രസും ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കിയിരുന്നു.
Key Words: CPM, Local Body Elections, Trivandrum Corporation


COMMENTS