Family allowed to meet Imran Khan
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു.
ഇതോടെ ഇമ്രാന്‍ ഖാന്റെ സഹോദരിയും മറ്റ് പാര്‍ട്ടി അനുഭാവികളും അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന റാവല്‍പിണ്ടിയിലെ ജയിലിനു മുന്നില്‍ ധര്‍ണ്ണ ആരംഭിച്ചിരുന്നു. എന്നാല്‍ കാണാന്‍ അനുമതി ലഭിച്ചതോടെ അവര്‍ ധര്‍ണ്ണ അവസാനിപ്പിച്ചു. വ്യാഴാഴ്ചയും ചൊവ്വാഴ്ചയും ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാനാണ് അനുമതി.
Keywords: Imran Khan, Family, Jail, Party


COMMENTS