News agencies reported, citing an eyewitness to the car explosion near the Red Fort, that he saw body parts scattered and falling onto the road right
അഭിനന്ദ്
ന്യൂഡല്‍ഹി: തന്റെ കണ്‍മുന്നില്‍ ശരീരഭാഗങ്ങള്‍ ചിതറി റോഡില്‍ വീഴുന്നത് കണ്ടതായി ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ നടന്ന സ്‌ഫോടനത്തിന് ദൃക്സാക്ഷിയായ ഒരാളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
സംസാരിക്കുമ്പോള്‍ അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. സ്‌ഫോടനശബ്ദം അത്യുഗ്രമായതിനാല്‍ കുറച്ചുനേരത്തേയ്ക്കു ചെവിവേദന ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങളും ജനല്‍ ഫ്രെയിമുകളും വാതിലുകളും കുലുങ്ങിയെന്നാണ് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞത്.
ലാല്‍ കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് പുറത്താണ് വാഹനം പൊട്ടിത്തെറിച്ചത്. വിനോദസഞ്ചാരികളുടെ തിരക്കുള്ള ഈ പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ നിരവധി കാറുകള്‍ക്ക് തീപിടിച്ചു. ജുമാ മസ്ജിദില്‍ നിന്ന് 1.1 കിലോമീറ്റര്‍ അകലെയും ഗുരുദ്വാര സിസ് ഗഞ്ച് സാഹിബില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയുമാണ് സ്‌ഫോടനം നടന്ന സ്ഥലം.
പ്രദേശത്തെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് നാശനഷ്ടം വ്യാപകവും ഗൗരവതരവുമാണെന്നാണ്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പുരാന ഡല്‍ഹി (പഴയ ഡല്‍ഹി) പ്രദേശങ്ങള്‍ തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്.
ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അവര്‍ സ്‌ഫോടനം നടന്ന സ്ഥലം വളഞ്ഞിരിക്കുകയാണ്. പഴയ ഡല്‍ഹി പ്രദേശങ്ങളിലെ ഗതാഗതം വഴിതിരിച്ചു വിട്ടു.
എന്റെ ടെറസില്‍ നിന്ന് ഞാന്‍ ഒരു വലിയ തീഗോളം കണ്ടു, എന്തുസംഭവിച്ചുവെന്ന് കാണാനായി ഓടി താഴെയെത്തി. സ്‌ഫോടനം വളരെ ഉച്ചത്തിലായിരുന്നു. എന്റെ വീട് ഗുരുദ്വാരയുടെ അടുത്താണ്, ഒരു സമീപവാസി പറഞ്ഞു.
'അത് പെട്ടെന്നാണ് സംഭവിച്ചത്. ഒന്നിലധികം കാറുകളില്‍ സ്‌ഫോടനം നടന്നതായി എനിക്ക് തോന്നി,' മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
Summary: News agencies reported, citing an eyewitness to the car explosion near the Red Fort, that he saw body parts scattered and falling onto the road right in front of him. He was visibly shaking as he spoke. He stated that the explosion was so loud that his ears hurt for some time.
Another eyewitness said that nearby buildings, window frames, and doors shook due to the shockwave of the blast. The vehicle exploded outside Gate No. 1 of the Lal Quila Metro Station. Several cars caught fire in this tourist-heavy area following the blast. The site of the explosion is 1.1 kilometers away from Jama Masjid and a few hundred meters away from Gurdwara Sis Ganj Sahib.


COMMENTS