ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഒരു ഹൈസ്‌കൂള്‍ കോംപ്ലക്‌സിലെ പള്ളിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 54 പേര്‍ക്ക് പരിക്കേറ്റു...
ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഒരു ഹൈസ്‌കൂള്‍ കോംപ്ലക്‌സിലെ പള്ളിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 54 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.
ഉച്ചയോടെയാണ് രണ്ട് വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വടക്കന്‍ ജക്കാര്‍ത്തയിലെ കെലപ ഗാഡിംഗ് പ്രദേശത്തെ നാവിക കോമ്പൗണ്ടിനുള്ളിലെ എസ്എംഎ 27 എന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പള്ളിയിലാണ് സംഭവം. പ്രഭാഷണം ആരംഭിച്ചപ്പോള്‍ത്തന്നെ സ്‌ഫോടനം നടക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കെല്ലാം ചില്ലു കഷ്ണങ്ങള്‍ കൊണ്ടുള്ള പരിക്കുകളാണുള്ളതെന്ന് പോലീസ് മേധാവി അസെപ് എഡി സുഹേരി പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരവുമാണ്. 20 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
Key Words : Explosion in Jakarta


COMMENTS