കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എറണാകുളം - ബെംഗളൂരു അടക്കം നാലു പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എറണ...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എറണാകുളം - ബെംഗളൂരു അടക്കം നാലു പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എറണാകുളം - ബെംഗളൂരുവിനു പുറമെ ബനാറസ് - ഖജുരാഹോ, ലഖ്നൗ - സഹാരന്‍പൂര്‍, ഫിറോസ്പൂര്‍ - ഡല്‍ഹി എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.
ശനിയാഴ്ച രാവിലെ വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. രാവിലെ 8 മുതല്‍ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യ പരിപാടികള്‍ ബനാരസ് റെയില്‍വേ സ്റ്റേഷനില്‍ നടക്കും. അവിടെ നിന്ന് പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സര്‍വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും.
എറണാകുളം - ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ റൂട്ടിലെ യാത്രാ സമയം 2 മണിക്കൂറിലധികം കുറയും. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ 630 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 40 മിനിറ്റില്‍ പിന്നിടാനാകും. ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേഗതയേറിയ കൂടുതല്‍ സൗകര്യപ്രദവുമായ യാത്രാമാര്‍ഗം നല്‍കുമെന്നാണ് പ്രതീക്ഷ.
തൃശൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലും വന്ദേഭാരതിന് സ്വീകരണ ചടങ്ങുണ്ടാകും. എട്ടു കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. ഞായറാഴ്ച മുതല്‍ വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കും. പാലക്കാട് വഴി കേരളത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ആദ്യത്തെ വന്ദേഭാരതാണ് എറണാകുളം-ബെംഗളൂരു സര്‍വ്വീസ്. നിലവില്‍ സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന രണ്ട വന്ദേഭാരത് സര്‍വ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്.
Key Words: Ernakulam - Bengaluru Vande Bharat Express, Train


COMMENTS