Again ED Summons against Tamil actor Srikanth
ചെന്നൈ: മയക്കുമരുന്നു കേസില്‍ നടന്‍ ശ്രീകാന്ത് വീണ്ടും കുരുക്കില്‍. ശ്രീകാന്തിനെ വീണ്ടും ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. കഴിഞ്ഞ മാസം ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും നടന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഈ മാസം 11 ന് ഹാജരാകാന്‍ ഇ.ഡി വീണ്ടും സമന്‍സ് അയച്ചത്.
കേസില്‍ മറ്റൊരു പ്രതിയായ നടന്‍ കൃഷ്ണ കഴിഞ്ഞ മാസം ഇ.ഡിക്കു മുന്നില്‍ ഹാജരായിരുന്നു. മയക്കുമരുന്നു വില്‍പ്പനയില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയെ തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്.
ശ്രീകാന്തും കൃഷ്ണയും മയക്കുമരുന്നു വാങ്ങിയെന്ന തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Keywords: ED, Srikanth, Summons, Drug case



COMMENTS