കൊച്ചി: പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം ...
കൊച്ചി: പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്.
25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 2026 ജനുവരി 5ന് കോളജ് മാർ ഡയനീഷ്യസ് ഹാളിൽ നടക്കുന്ന 62-ാമത് പ്രേട്രൺ സെയിന്റ്സ് ഡേ ആഘോഷത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മാനിക്കും.
ചലച്ചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി രിക്കും. എം.ഒ.സി. കോളജസ് മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാം കാതോലിക്കയും ബസേലിയസ് കോളജിന്റെ നാമഹേതുകനുമായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ ജീവിതവും ദർശനവും യുവതലമുറയ്ക്ക് കൈമാറുകയെന്ന ഉദ്ദേശത്തോടെ ബസേലിയസ് കോളജ് ഏർപ്പെടുത്തുന്ന പുരസ്‌കാരമാണ് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം.
Key Words : Vaikom Vijayalakshmi, Baselian Excellence Award


COMMENTS