Dr. Umar Un Nabi, the man who drove the car to the Red Fort and caused the explosion, has been the subject of a nationwide investigation since yesterd
അഭിനന്ദ്
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപത്തേയ്ക്കു കാര്‍ ഓടിച്ചെത്തി സ്‌ഫോടനം സൃഷ്ടിച്ച ഡോ. ഉമര്‍ ഉന്‍ നബിയെക്കുറിച്ചാണ് ഇന്നലെ മുതല്‍ രാജ്യമാകെ അന്വേഷിക്കുന്നത്. ഉമര്‍ ഉന്‍ നബി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
സ്‌ഫോടനത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ നബിയുടെ കുടുംബാംഗങ്ങളെ കശ്മീരില്‍ നിന്ന് പിടികൂടുകയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവറുടെ വ്യക്തിത്വം ഉറപ്പിക്കാന്‍, സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഡിഎന്‍എയുമായി ഇത് ഒത്തുനോക്കും.
ഫാഷനബിളായ ഹെയര്‍കട്ടും, വൃത്തിയായി വെട്ടിയ താടിയും, സുതാര്യമായ ഫ്രെയിമുള്ള കണ്ണടയും. ഡോ. ഉമര്‍ നബിയുടെ ഈ ചിത്രം കണ്ട പലര്‍ക്കും ഇയാള്‍ ഒരു ഭീകരനായിരുന്നുവെന്നു വിശ്വസിക്കാന്‍ പോലുമാവുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഡോക്ടര്‍ 10 പേരുടെ ജീവനെടുക്കുകയും എത്രയോ പേരെ ഗുരുതരമായി പരിക്കേല്‍പ്പിച്ച സ്‌ഫോടനത്തിനു കാരണക്കാരനാവുകയും ചെയ്തിരിക്കുന്നു.
എന്നാല്‍, അനന്ത്നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. ഗുലാം ജീലാനി റോംഷൂ നേരത്തേ തന്നെ ഉമര്‍ നബിയുടെ വഴി എന്തെന്നു മനസ്സിലായിക്കിയിരുന്നു. അനന്ത്നാഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നബിയെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത നാല് പേരില്‍ ഒരാളാണ് ഡോ. ഗുലാം ജീലാനി. ഒരു രോഗിയുടെ മരണമായിരുന്നു അതിന് കാരണം.
ഈ സംഭവം 2023-ലാണ് നടന്നത്. ശ്രീനഗറില്‍ നിന്ന് എംബിബിഎസ്, എംഡി ബിരുദങ്ങള്‍ നേടിയ ശേഷം നബി ആ സമയത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷത്തെ റെസിഡന്‍സി പ്രോഗ്രാമിനായി അദ്ദേഹം അനന്ത്നാഗില്‍ എത്തുകയായിരുന്നു. അവിടെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. ജീലാനിയായിരുന്നു അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍.
എന്നാല്‍, നബി തുടക്കം മുതല്‍ക്കെ ജനങ്ങളുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിനെതിരെ പരാതികള്‍ നിരവധിയായിരുന്നു. ഡോ. ഉമര്‍ നബി പരുഷമായും ശ്രദ്ധയില്ലാതെയും പെരുമാറുന്നതിനു പുറമേ പലപ്പോഴും ആശുപത്രിയില്‍ നിന്ന് അകാരണമായി അവധിയെടുക്കുകയും ചെയ്തിരുന്നതായി സഹ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും പറയുന്നു.
എന്നാല്‍, ഡോ. നബിയുടെ സഹോദരി പറയുന്നത്, അദ്ദേഹം എല്ലായ്‌പ്പോഴും അന്തര്‍മുഖനായിരുന്നുവെന്നാണ്. കൂടുതലും മുറിയില്‍ ഒതുങ്ങിക്കൂടി പഠിക്കുകയായിരുന്നു പതിവ്.
എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നബിയുടെ അശ്രദ്ധ ഒരു രോഗിയുടെ ജീവനെടുത്തതായി ഡോ. ജീലാനി പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആ രോഗി നബിയുടെ ചുമതലയിലായിരുന്നു. എന്നാല്‍ ഒരു ദിവസം ഡോക്ടര്‍ രോഗിയെ പരിചരിക്കുന്നതിന് പകരം ഡ്യൂട്ടിയില്‍ നിന്ന് അപ്രത്യക്ഷനായി. രോഗിയുടെ നില വഷളായി. അവിടെയുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രോഗി മരിച്ചു.
രോഗിയുടെ കുടുംബം നബിക്കെതിരെ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന്, ഡോ. ജീലാനി ഉള്‍പ്പെടെ നാല് സീനിയര്‍ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു കമ്മിറ്റി വിഷയം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടു.
അനന്ത്നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മറ്റ് മൂന്ന് സീനിയര്‍ ഡോക്ടര്‍മാരും ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു: ഡോ. മുഹമ്മദ് ഇഖ്ബാല്‍ (കോളേജ് മെഡിക്കല്‍ സൂപ്രണ്ട്), ഡോ. മുംതാസ് ഉദ് ദിന്‍ വാണി (ജനറല്‍ സര്‍ജറി പ്രൊഫസര്‍), ഡോ. സഞ്ജീത് സിംഗ് റിസം (ദന്തചികിത്സാ വിഭാഗം മേധാവി). ഇവരെല്ലാം അദ്ദേഹത്തെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
താന്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നിട്ടില്ലെന്ന് നബി പറഞ്ഞു. എന്നാല്‍, അന്ന് ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കള്ളം പുറത്തായി. അന്വേഷണത്തിനിടെ പലതവണ വിളിച്ചിട്ടും തന്റെ ഭാഗം വിശദീകരിക്കാന്‍ നബി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായില്ല. ഒടുവില്‍, കമ്മിറ്റി അദ്ദേഹത്തെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു.
അനന്ത്നാഗിലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഡോ. ഉമര്‍ ഉന്‍ നബി 2023-ല്‍ ഫരീദാബാദിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഒഫ് മെഡിക്കല്‍ സയന്‍സില്‍ ചേര്‍ന്നു. അവിടെനിന്നാണ് അദ്ദേഹം ഭീകരരുമായി കൂടുതല്‍ ചങ്ങാത്തത്തിലായത്.
Summary: Dr. Umar Un Nabi, the man who drove the car to the Red Fort and caused the explosion, has been the subject of a nationwide investigation since yesterday. Umar Un Nabi was killed in the blast.
His body was blown to pieces in the explosion. Investigative agencies have already apprehended Nabi's family members in Kashmir and collected DNA samples. These will be matched against the DNA found at the scene of the carnage to confirm the driver's identity.
With a fashionable buzz-cut, a neatly trimmed beard, and transparent-framed glasses, many who saw Dr. Umar Nabi's photo could not believe that he was a terrorist. A doctor, who was responsible for saving lives, has now caused an explosion that claimed 10 lives and severely injured many others.


COMMENTS