Delhi Police confirmed that Dr. Shaheena Shahid, arrested in connection with the seizure of a large quantity of explosives from Faridabad near Delhi
ന്യൂഡൽഹി: ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന ഷാഹിദ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജയ്‌ഷ്-ഇ-മുഹമ്മദിന്റെ (JeM) വനിതാ വിഭാഗമായ 'ജമാഅത്ത്-ഉൽ-മുമിനാത്തി'ന്റെ ഇന്ത്യയിലെ ചുമതല നൽകിയിരുന്നതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു.
ഡോ. ഷഹീന ഷാഹിദ് ലഖ്‌നൗ, ലാൽ ബാഗ് സ്വദേശിയാണ്. ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ വനിതാ വിഭാഗമായ 'ജമാഅത്ത്-ഉൽ-മുമിനാത്തി'ന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റിനുമുള്ള ചുമതല ഇവർക്കായിരുന്നു.
'ജമാഅത്ത്-ഉൽ-മുമിനാത്തി'ന് പാകിസ്ഥാനിൽ നേതൃത്വം നൽകുന്നത് JeM സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ്.
ഫരീദാബാദിൽ നിന്ന് 350 കിലോയോളം സ്‌ഫോടക വസ്തുക്കളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയ JeM തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഡോ. ഷഹീനയുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും കണ്ടെടുത്തിരുന്നു.
അറസ്റ്റിലായ കശ്മീരി ഡോക്ടറായ മുസമ്മിൽ ഗനായിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുസമ്മിലിന്റെ വാടക മുറിയിൽ നിന്നാണ് 2,900 കിലോയോളം സ്‌ഫോടക വസ്തുക്കളും മറ്റ് സാധന സാമഗ്രികളും കണ്ടെത്തിയത്.
Summary:
Delhi Police confirmed that Dr. Shaheena Shahid, arrested in connection with the seizure of a large quantity of explosives from Faridabad near Delhi, was tasked with heading the Indian operations of 'Jama'at-ul-Muminaat', the women's wing of the Pakistan-based terror organization Jaish-e-Mohammed (JeM).
Dr. Shaheena Shahid is a resident of Lal Bagh, Lucknow. She was responsible for establishing and recruiting for the Indian operations of 'Jama'at-ul-Muminaat', the women's wing of Jaish-e-Mohammed.


COMMENTS