ആലപ്പുഴ: ആലപ്പുഴയിൽ ബി എൽ ഓമാർക്ക് ജില്ലാ കളക്ടറുടെ ശാസന. ബി എൽ ഓമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നെന്ന് കളക്ടർ ആരോപിക്കുന്നു. നേരിട്ട് വിളി...
ആലപ്പുഴ: ആലപ്പുഴയിൽ ബി എൽ ഓമാർക്ക് ജില്ലാ കളക്ടറുടെ ശാസന. ബി എൽ ഓമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നെന്ന് കളക്ടർ ആരോപിക്കുന്നു. നേരിട്ട് വിളിച്ചും വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയുമാണ് ശാസന. കളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശം വന്നത് കഴിഞ്ഞ 24നായിരുന്നു. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്ന് കളക്ടർ പറഞ്ഞപ്പോൾ സമ്മർദ്ദത്തിലാക്കരുതെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ബി എൽ ഓമാർ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, നിലവിൽ നടന്നുവരുന്ന SIR ൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചു.
സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ബി.എൽ.ഒമാരുടെ ഫീൽഡ് തലത്തിലെ പരിശ്രമങ്ങൾ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. കേൽക്കർ, ബി.എൽ.ഒമാരുടെ അക്ഷീണമായ പരിശ്രമങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞു. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകൾ (Untraceable Forms) തിരിച്ചറിയുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലുമുള്ള അവരുടെ ശ്രമങ്ങൾ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
Key Words : District Collector Alappuzha, BLOs, Chief Electoral Officer


COMMENTS