ന്യൂഡല്‍ഹി : വെള്ളിയാഴ്ച രാവിലെയോടെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 'അപകടകരമായ' നിലയിലേക്ക് താഴ്ന്നു. സ്വിസ് മോണിറ്റര്‍ IQ Air ന്റെ...
ന്യൂഡല്‍ഹി : വെള്ളിയാഴ്ച രാവിലെയോടെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 'അപകടകരമായ' നിലയിലേക്ക് താഴ്ന്നു. സ്വിസ് മോണിറ്റര്‍ IQ Air ന്റെ ഡാറ്റ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) 727 ആയി രേഖപ്പെടുത്തി. ഏറ്റവും മോശമായ വായുനിലവാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ദീപാവലിക്ക് ശേഷം ദേശീയ തലസ്ഥാനത്ത് വായുവിന്റെ നിലവാരം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ആഘോഷത്തിനു പിന്നാലെയുള്ള മലിനീകരണം, അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍, എന്നിവ മലിനീകരണ തോത് ഉയര്‍ത്തുന്നുണ്ട്.
Key Words: Delhi Air Quality

COMMENTS