ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സർവകലാശാലയിൽ നിന്നും കോഡ് വ...
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സർവകലാശാലയിൽ നിന്നും കോഡ് വാക്കുകളും എൻക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികൾ കണ്ടെത്തിയതായി റിപ്പോർട്ട്.
ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദിന്റെയും പിന്നാലെ അറസ്റ്റിലായ ഡോ. മുസമിൽ ഷക്കീലിന്റേതുമാണ് കണ്ടെടുത്ത ഡയറികൾ. മുസമിൽ താമസിച്ച അൽ ഫലാ സർവകലാശാലയിലെ 17ാം കെട്ടിടത്തിലെ പതിമൂന്നാം നമ്പർ മുറിയിൽ നിന്നുമാണ് ഡയറികൾ കണ്ടെത്തിയത്.
ഓപ്പറേഷൻ എന്ന വാക്ക് ഈ ഡയറികളിൽ ആവർത്തിച്ച് കാണാമെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ചെങ്കോട്ട സ്ഫാടനവുമായി ബന്ധപ്പെട്ട സൂചനയാണോയെന്നാണ് സംശയം. പാക്കേജ്, ഷിപ്മെന്റ്' എന്നീ വാക്കുകൾ ഇരുവരുടെയും ഫോണുകളിലെ സന്ദേശങ്ങളിൽ നിരവധി തവണ ഉപയോഗിച്ചതായും കണ്ടെത്തി.
Key Words : Delhi Blast, Inspection, Al-Falah University, Faridabad


COMMENTS