തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമലയി...
തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമലയില്‍ കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്. കന്യാകുമാരി കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട് ആയിരിക്കും.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും കടലാക്രണത്തിനും സാധ്യതയുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ പിന്നിടും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
Key Words : Cyclone, Rain, Heavy Rain, Sabarimala


COMMENTS