തിരുവനന്തപുരം : കഴിഞ്ഞദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി രൂപം കൊണ്ട ചക്രവാതച്ചുഴി കന്യാകുമാരി കടലിനു മുകളില്‍ ന്യൂ...
തിരുവനന്തപുരം : കഴിഞ്ഞദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി രൂപം കൊണ്ട ചക്രവാതച്ചുഴി കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറി.
കഴിഞ്ഞ ദിവസം കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ ഈ സിസ്റ്റം അറബിക്കടലിലെത്തും. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാകും അടുത്ത ദിവസം ന്യൂനമര്‍ദമുണ്ടാകുക. വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴക്ക് ഈ സിസ്റ്റം കാരണമായേക്കും. വടക്കന്‍ കേരളത്തിലാണ് പ്രധാനമായും മഴ പ്രതീക്ഷിക്കുന്നത്. തെക്ക് മധ്യ അറബിക്കടലില്‍ വച്ച് സിസ്റ്റം വീണ്ടും ശക്തിപ്പെടാനും സാധ്യതയുണ്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയില്‍ നവംബര്‍ 22ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപം കൊള്ളും. ഈ സിസ്റ്റം തമിഴ്നാട്ടിലും കേരളത്തിലും മഴ നല്‍കുമെന്നാണ് പ്രാഥമിക സൂചനകള്‍.
Key Words : Cyclone , Bay of Bengal, Kerala Rain


COMMENTS