ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിലെ പല ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത തുടരുക...
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിലെ പല ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രത തുടരുകയാണ്. ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിലേക്ക് നീങ്ങുകയാണ്. ഡിസംബർ 30ന് രാവിലെ ഈ തീരങ്ങളിൽ എത്താൻ സാധ്യതയുണ്ട്. ശ്രീലങ്കൻ തീരത്തും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുണ്ട്. ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Key Words : Cyclone Dit wah, Chennai Coast, Red Alert , Tamil Nadu

COMMENTS