ചെന്നൈ : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മരണസംഖ്യ 200 ആയി. 150 ഓളം പേരെ കാണാനില്ല. ഇരുപത് ജില്ലകള്‍ ഇപ്പോഴും വെള്ള...
ചെന്നൈ : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മരണസംഖ്യ 200 ആയി. 150 ഓളം പേരെ കാണാനില്ല. ഇരുപത് ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ നാവിക സേനയുടെ മൂന്നു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. കൊളംബോയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 700 ലധികം വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍. 774,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 100,000 പേരെ 798 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ ഇതിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഏക്കറുകണക്കിനു കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാനസര്‍വീസുകള്‍ റദ്ദാക്കി.
Key Words : Cyclone Dit wah, Sri Lanka, Tamil Nadu, Meteorological Department

COMMENTS