തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ ര...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എആർ ക്യാംപിലെ സൈബർ പൊലീസ് സ്റ്റേഷനിൽ രാഹുലിനെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
രാഹുൽ ഈശ്വർ പരാതിക്കാരിയെ അധിക്ഷേപിക്കുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നടപടിയെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹജരാകാൻ രാഹുലിന്റെ വീട്ടിലെത്തി സൈബർ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇത് അനുസരിച്ച് ഇന്ന് വൈകീട്ടോടെയാണ് രാഹുൽ എ.ആർ ക്യാമ്പിലെത്തിയത്.
സൈബർ ആക്രമണം രൂക്ഷമായതോടെ രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെ അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എഡിജിപി നിർദേശം നൽകുകയും ചെയ്തിരുന്നു.
Key Words : Insulting Athijeevitha, Rahul Easwar


COMMENTS