പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് നിർണായക തെളി വെടുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാള...
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് നിർണായക തെളി വെടുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളിയും ശ്രീകോവിലിന്റെ വലതുഭാഗത്തെ പാളികളും ഇളക്കിമാറ്റിയിട്ടുണ്ട്.സ്വർണപ്പാളികളുടെ തൂക്കം നിർണയിക്കും. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനഃസ്ഥാപിക്കും.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പരിശോധന ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം നടത്താനാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അനുമതി നൽകി യത്. ഉച്ചപൂജ വേളയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശമാടി അനുജ്ഞ വാങ്ങി. തുടർന്നാണ് പരിശോധന നടന്നത്.
Key Words : Sabarimala Gold Theft Case , SIT


COMMENTS