ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഉമർ നബിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വാഹനം ഹരിയാനയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഹരിയാ...
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിലെ മുഖ്യപ്രതി ഉമർ നബിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വാഹനം ഹരിയാനയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാംഹൗസിൽ നിന്നാണ് ഉമർ നബിയുടെ ഉടമസ്ഥതയിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് വാഹനം കണ്ടെത്തിയത്.
ഉമർ നബിയുടെ പേരിൽ മറ്റൊരു വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജ്യവ്യാപക പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. വാഹനം കണ്ടെത്തിയ ഫാം ഹൗസ് ഉമർ നബിയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധർ വാഹനം പരിശോധിച്ചു വരികയാണ്.
അതേസമയം, സ്‌ഫോടനത്തിന് മൂന്ന് ദിവസം മുമ്പ് ഉമർ നബി ഭട്ട് പുൽവാമയിലെ സഹോദരന്റെ ഭാര്യയെ വിളിച്ച് താൻ മൂന്നു ദിവസത്തിനകം വീട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഡൽഹി സ്‌ഫോടനത്തിനു ദിവസങ്ങൾക്കുമുമ്പ് പിടിയിലായ ഭീകരവാദ മൊഡ്യൂളിലെ ഡോക്ടർമാർ ഉൾപ്പെട്ട 'വൈറ്റ് കോളർ ഗ്രൂപ്പിന്റെ' നേതാവ് ഉമർ ആണെന്നാണ് പൊലീസിന്റെ സംശയം. ഫരീദാബാദിൽനിന്ന് മൂന്ന് ഡോക്ടർമാരടക്കം എട്ടുപേരെ സ്‌ഫോടക വസ്തുവുമായി അറസ്റ്റ് ചെയ്തതാണ് നിർണായകമായത്. ഇതോടെ, കൈവശമുണ്ടായിരുന്ന സ്‌ഫോടക വസ്തുവുമായി ഡോ. ഉമർ കാറിൽ സഞ്ചരിക്കുമ്പോൾ പൊട്ടിത്തെറിച്ചിരിക്കാം എന്നതാണ് നിഗമനം. അല്ലെങ്കിൽ, അറസ്റ്റിൽ പ്രകോപിതനായി ഇയാൾ മനഃപൂർവം നടത്തിയ സ്‌ഫോടനമാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ഗ്രൂപ്പിലെ മറ്റു അംഗങ്ങളെ നയിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് ഉമർ ആണെന്നാണ് സംശയമെന്ന്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫരീദാബാദിൽ നിന്ന് ഡോ. മുസമ്മിൽ അഹമ്മദ് ഗനായി അറസ്റ്റിലായതിനു ശേഷം ഉമറിനെ കാണാതായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
Key Words : Delhi blast case, Umar Nabi, Vehicle Found

COMMENTS