തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി ബിജെപി. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിട...
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി ബിജെപി. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ സിപിഎമ്മും കോണ്‍ഗ്രസും വിഷം നിറച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. അവരുടെ 'തെറ്റിദ്ധാരണ' ഇല്ലാതാക്കാനാണ് ഈ മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പകര്‍ന്നു നല്‍കുമെന്ന് രാജീവ് പറഞ്ഞു. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ പ്രധാനമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ എത്തിക്കും. 'ഈ പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പാര്‍ട്ടി എന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയമല്ല, സിപിഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത് പോലെ ജനങ്ങളെ വിഡ്ഢികള്‍ ആക്കാനുമല്ല. എല്ലാ മുസ്ലീം വീടുകളും സന്ദര്‍ശിക്കുമെന്നും 20 കൊല്ലമായി ഇടതുവലതു മുന്നണികള്‍ സൃഷ്ടിച്ച നുണ പൊളിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Key Words: CPM, Congress, Rajiv Chandrasekhar


COMMENTS