Congress leaders meet
ന്യൂഡല്‍ഹി: ബിഹാറില്‍ നടന്നത് വോട്ടുകൊള്ള തന്നെയെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കളുടെ വിലയിരുത്തല്‍.
ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോലും 90 ശതമാനത്തിലധികം സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ബിഹാറില്‍ വോട്ടുകൊള്ള നടന്നു എന്നതില്‍ തര്‍ക്കമില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
ബിഹാറിലെ കൃത്യമായ ഡേറ്റ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ തെളിവുകളുമായി വരുമെന്നും അവര്‍ ആവര്‍ത്തിച്ചു.
അതേസമയം ഇന്ത്യന്‍ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്നും ഹരിയാനയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലയെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
ഹരിയാനയില്‍ നിയമപരമായുള്ള പോരാട്ടം തുടരുകയാണെന്നും 19 കേസുകള്‍ നിലവിലുണ്ടെന്നും ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി തന്നിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


COMMENTS