Sameer Thahir accused in drug case
കൊച്ചി: സംവിധായകര്‍ പ്രതികളായ മയക്കുമരുന്നു കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി. കഴിഞ്ഞ മേയില്‍ സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഹൈബ്രിഡ് കഞ്ചാവുമായി സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ മൊഴിയില്‍ നിന്നുമാണ് സമീര്‍ താഹിറിന്റെ പങ്കും എക്‌സൈസിന് മനസ്സിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് അന്ന് എക്‌സൈസ് സംഘം ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Keywords: Sameer Thahir, Accused, Drug case, Kochi


COMMENTS