Bollywood actor Dharmendra passed away
മുംബൈ: ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഏറെ നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
അടുത്ത മാസം ആദ്യം തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് നടന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന `ഇക്കിസ്' ആണ് അവസാനമായി അഭിനയിച്ച ചിത്രം.
1960 ല്‍ `ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മ്മേന്ദ്ര അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി.
പ്രകാശ് കൗര്‍ ആണ് ആദ്യ ഭാര്യ. നടി ഹേമ മാലിനിയാണ് രണ്ടാം ഭാര്യ. താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവര്‍ മക്കളാണ്.
Keywords: Dharmendra, Actor, passed away

COMMENTS