ന്യൂഡൽഹി: ഡൽഹിയിൽ വൻ സ്‌ഫോടനം. അതീവ സുരക്ഷ മേഖലയായ ചെങ്കോട്ടയിലാണ് സ്‌ഫോടനം നടന്നത്. ചെങ്കോട്ടയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് സ്‌ഫോടനം നടന്ന...
ന്യൂഡൽഹി: ഡൽഹിയിൽ വൻ സ്‌ഫോടനം. അതീവ സുരക്ഷ മേഖലയായ ചെങ്കോട്ടയിലാണ് സ്‌ഫോടനം നടന്നത്. ചെങ്കോട്ടയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങൾ. ചെങ്കോട്ടയ്‌ക്ക് അടുത്തുള്ള മെട്രോ സ്റ്റേഷൻ്റെ ഗേറ്റ് നമ്പർ 1 ന് സമീപം ഒരു കാറിൽ സ്ഫോടനം ഉണ്ടായതായാണ് വിവരം. വലിയൊരു സ്‌ഫോടനം ഉണ്ടായെന്നും തുടർന്ന് മൂന്ന് മുതൽ നാല് വരെ വാഹനങ്ങൾക്ക് തീപിടിച്ചെന്നും ഡൽഹി അഗ്നിശമന വകുപ്പ് അറിയിച്ചു.
സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
Key Words: Blast, Red Fort

COMMENTS