പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ബിജെപി ശ്രമമെന്ന് പരാതി. പാലക്കാട് നഗരസഭയിലേക്ക് മത്സര...
പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ബിജെപി ശ്രമമെന്ന് പരാതി. പാലക്കാട് നഗരസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി.
50ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി കെ. രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി. നിലവിലെ സ്ഥാനാര്‍ത്ഥിയും കൗണ്‍സിലറും ഉള്‍പ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
വി.കെ ശ്രീകണ്ഠന്‍ രമേശിന്റെ വീട്ടിലെത്തി സംസാരിച്ചു. പരാതിയില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് രമേശിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. 50ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പതിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. അതോടെ നിലവില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് വാര്‍ഡില്‍ മത്സരം നടക്കുന്നത്.
അതേസമയം ആരോപണങ്ങളെ നിഷേധിച്ച് ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രമേശിനെ ആശംസ അറിയിക്കാനാണ് വിളിച്ചത്. രമേശിനെയോ ബന്ധുകളെയോ സ്വധീക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലറായ ബിജെപി നേതാവ് ജയലക്ഷ്മി പറഞ്ഞു.
വോട്ട് ചോദിക്കാനാണ് രമേശിന്റെ വീട്ടില്‍ എത്തിയത്. രമേശ് സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇന്നലെ പറഞ്ഞപ്പോഴാണ്. ഫോണില്‍ വിളിച്ച് രമേശിന് ആശംസ അറിയിച്ചു.
മറ്റ് ബിജെപി നേതാക്കള്‍ രമേശിന്റെ വീട്ടിലെത്തിയെന്നതിനെ കുറിച്ച് അറിയില്ലെന്നും ജയലക്ഷ്മി പറഞ്ഞു. എന്നാല്‍ ഇന്നലെ രാത്രി ജയലക്ഷ്മിയും ബിജെപി സ്ഥാനാര്‍ത്ഥി സുനിലും എത്തി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് രമേശിന്റെ പരാതി.
Key Words : BJP , Congress, Complaint, Palakkad, Local Body Election


COMMENTS